ശോഭനയുടെ ഫേസ്ബുക്ക്  അക്കൗണ്ട് ഹാക്ക് ചെയ്തു

ചെന്നൈ-സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി ശോഭന. ഇക്കാര്യം മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് അറിയിച്ചിരിക്കുന്നത്.ശോഭനയുടെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളാണ്.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും, അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറഞ്ഞു. നിരവധി ആരാധകരാണ് കമന്റുകളുമായി  രംഗത്ത് എത്തിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം ഇപ്പോള്‍ ചെന്നൈയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്. 
 

Latest News