27 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ചെന്നൈയില്‍ ന്യൂസ് ചാനല്‍ അടച്ചുപൂട്ടി

ചെന്നൈ-തമിഴ്‌നാടില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ചാനല്‍ അടച്ചുപൂട്ടി. സത്യം ടിവിയാണ് അടച്ചുപൂട്ടിയത്. 27 ജീവനക്കാര്‍ക്കാണ് കൊറോണ പരിശോധനാഫലം പോസിറ്റീവായത്. ഇവരുടെ കൂടെ ജോലിചെയ്യുന്ന രണ്ട് പേര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ന്യൂസ് ചാനലിലെ സബ് എഡിറ്ററായ 24കാരനാണ് ആദ്യം കൊറോണ ബാധിച്ചത്. ഇയാള്‍ക്ക് പിതാവായ പോലിസ് ഇന്‍സ്‌പെക്ടറില്‍ നിന്നാണ് വൈറസ് പകര്‍ന്നത്. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കും  കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ആകെ 27 പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധിച്ചിരിക്കുന്നത്. പരിശോധനക്ക് അയച്ച കൂടുതല്‍ സാമ്പിളുകളുടെ ഫലങ്ങള്‍ പുറത്തുവരാനിരിക്കുകയാണെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ അറിയിച്ചു. ടെലിവിഷന്‍ ചാനലിലെ മുഴുവന്‍ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. റോയപുരത്തെ  സത്യം ചാനലിന്റെ ഓഫീസ് അടച്ചുപൂട്ടി.
 

Latest News