അബുദാബി- കോവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്ക് വേണ്ടിവന്നാല്‍ നോമ്പ് ഒഴിവാക്കാമെന്ന് യു.എ.ഇ ഫത്‌വ കൗണ്‍സില്‍ മതവിധി പുറപ്പെടുവിച്ചു. വ്രതംഅനുഷ്ഠിച്ചാല്‍ രോഗം മൂര്‍ഛിക്കുമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചാല്‍ നോമ്പ് ഒഴിവാക്കല്‍ നിര്‍ബന്ധമാണെന്നും വ്യക്തമാക്കി.
ഡ്യൂട്ടി സമയത്ത് നോമ്പെടുക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നോമ്പ് ഒഴിവാക്കാവുന്നതാണെന്നും കൗണ്‍സില്‍ വിശദീകരിച്ചു.
കാര്യമായ ലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണമെങ്കില്‍ നോമ്പ് നോല്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഇവരെല്ലാം മറ്റൊരിക്കല്‍ നോമ്പ് എടുത്താല്‍ മതിയാകും.






