റമദാനില്‍ ഒമാനിലും പള്ളികള്‍ തുറക്കില്ല, ലോക്ഡൗണ്‍ തുടരും

മസ്‌കത്ത് - കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനില്‍ നിയന്ത്രണങ്ങള്‍ തുടരും. റമദാനില്‍ പള്ളികള്‍ തുറക്കില്ല. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരുമെന്ന് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. മേയ് എട്ടുവരെയാണ് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുസ്ഥലങ്ങളിലെയും ഒത്തുചേരലുകള്‍ക്ക് വിലക്കുണ്ട്. ഇഫ്താര്‍ ടെന്റുകള്‍ക്കും അനുമതിയില്ല. തറാവീഹ് നമസ്‌കാരം ഉള്‍പ്പടെയുള്ള പ്രാര്‍ഥനകള്‍ക്കും പള്ളികള്‍ തുറക്കില്ലെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

 

Latest News