കുവൈത്ത് സിറ്റി- കുവൈത്തില്‍ കൊറോണ ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. 60 വയസ്സുള്ളയാളാണ് മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ പത്തു ദിവസമായി ചികിത്സയിലായിരുന്നു. കുവൈത്തില്‍ കൊറോണ ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി.
രാജ്യത്തു കൊറോണ മരണം ഏഴ്് ആയി ഉയര്‍ന്നു. മൂന്ന് സ്വദേശികളും ഒരു ഇറാന്‍ പൗരനും രണ്ടു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് ഇതുവരെ കൊറോണമൂലം മരിച്ചത്. 164 പേര്‍ക്കു കൂടി കൊറോണ രോഗ ബാധ സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1915 അയി. ഇതില്‍ 1085 പേര്‍ ഇന്ത്യക്കാരാണ്.






