കുവൈത്ത് സിറ്റി- വിദേശ രാജ്യങ്ങളില്‍നിന്നു ഒഴിപ്പിച്ചുകൊണ്ടുവരുന്ന സ്വദേശികളുടെ വീടുകളിലെ ക്വാറന്റൈന്‍ അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കും. നീക്കങ്ങള്‍ അറിയാല്‍ പ്രത്യേക മൊബൈല്‍ ആപ്പ് തയാറാക്കി.
വിദേശങ്ങളില്‍നിന്ന് തിരിച്ചെത്തി വീടുകളില്‍ ക്വാറന്റൈനിലേക്ക് മാറ്റുന്നവരുടെ മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും. ബ്ലൂടൂത്ത് വഴി ഓരോരുത്തരുടെയും നീക്കം മന്ത്രാലയത്തിന് അറിയാനാകുമെന്ന് ഡിജിറ്റല്‍ മോണിറ്ററിംഗിന് വിധേയമാക്കുന്ന സംഘത്തിന്റെ മേധാവി ഡോ.മുന അല്‍ ഖബസ് പറഞ്ഞു.
വീടുകളില്‍നിന്ന് പുറത്തുപോയാല്‍ തത്സമയം വിവരം മന്ത്രാലയം അറിയും. അത്തരം ഘട്ടങ്ങളില്‍ നിലവിലുള്ള സ്ഥലത്ത്‌നിന്ന് ലൈവ് ഫൊട്ടോ അയക്കാന്‍ കക്ഷിയോട് മന്ത്രാലയം ആവശ്യപ്പെടും. ദിവസവും സെല്‍ഫി അയക്കാനും മന്ത്രാലയം നിര്‍ദേശിക്കും. നേരത്തെ അയച്ച പടവുമായി പരിസര സാദൃശ്യമുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.






