അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. പുതുതായി 479 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 6781 ആയി. ഏറ്റവും ഒടുവില്‍ 98 പേര്‍ രോഗമുക്തി നേടി. ഇതുവരെ സുഖപ്പെട്ടവരുടെ എണ്ണം 1186 ആയി ഉയര്‍ന്നു.
23,000 പേരുടെ പരിശോധന നടത്തിയപ്പോഴാണ് 479 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. െ്രെഡവ് ത്രൂ കേന്ദ്രങ്ങളില്‍ മാത്രം ദിവസേന 7100 പേര്‍ക്ക് പരിശോധിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഇതുള്‍പെടെ യുഎഇയില്‍ പ്രതിദിനം 10,000 പേരുടെ ടെസ്റ്റ് നടത്താനുള്ള സൗകര്യമായി.






