റമദാനില്‍ ഒരു കോടി ആളുകള്‍ക്ക് ഭക്ഷണവുമായി ശൈഖ് മുഹമ്മദ്

ദുബായ്-  കോവിഡ്് കാലത്ത് ആഗതമാകുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ ഒരു കോടി ആളുകള്‍ക്ക് അന്നദാന പദ്ധതിയുമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അര്‍ഹരായവര്‍ക്ക് ഭക്ഷണം പാര്‍സലായി എത്തിക്കാനുള്ള ക്യാംപെയിന് തുടക്കം കുറിക്കാന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമിന് കീഴിലായിരിക്കും ക്യാംപെയിന്‍. ഭക്ഷണം നല്‍കുകയെന്നത്, പ്രത്യേകിച്ച് റമദാനില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ലോകം ഇന്ന് ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു ക്യാംപെയിന് ഏറെ പ്രാധാന്യമുണ്ടെന്നും യു.എ.ഇയില്‍ ആരും റമദാനില്‍ ഭക്ഷണമില്ലാതെ ഇരിക്കരുതെന്നും ശൈഖ്് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

 

Latest News