മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം 324 പേർക്ക് കോവിഡ്; രോഗികളുടെ കണക്കില്‍ വൈരുധ്യം

ന്യൂദൽഹി- കോവിഡ് ബാധിച്ച് 27 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 507 ആയി. 15,712 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം രാജ്യത്ത് 1,334 രോഗബാധ കണ്ടെത്തി. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ  324 പേർക്ക് രോഗം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയും അറിയിച്ചു.

അതേസമയം, രാജ്യത്ത് 16,365 കൊറോണ ബാധിതരുണ്ടെന്നാണ് ഐസിഎംആറിന്റെ കണക്ക്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട രോഗബാധിതരുടെ എണ്ണത്തേക്കാൾ 600 എണ്ണം കൂടുതലാണിത്. 

മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. ശനിയാഴ്ച മാത്രം ധാരാവിയിൽ 16 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 117 ആയി. 10 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,648 ആണ്.  മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗികള്‍.  184 പേർക്കാണ് മുംബൈയിൽ  കോവിഡ് സ്ഥിരീകരിച്ചത്.

Latest News