പൂനെ- മഹാരാഷ്ട്രയിലെ പൂനെയില്‍ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂനെ റൂബി ആശുപത്രിയിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ച മലയാളി നഴ്സുമായി സമ്പർക്കത്തിലേർപ്പെട്ട മുപ്പതിലധികം നഴ്സുമാർ നിരീക്ഷണത്തിലായിരുന്നു. ഇവരില്‍നിന്നാണ് മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനകം 211 പേർ മരിച്ച മഹാരാഷ്ട്രയാണ് രാജ്യത്ത് കോവിഡ് ബാധയില്‍ മുന്നില്‍. സംസ്ഥാനത്ത് 3648 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.