കോവിഡ് കാലം നേരിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കോട്ടയം

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുന്ന കോട്ടയത്ത് കട ഒരുക്കുന്ന ഉടമ

കോട്ടയം- കോവിഡിന്റെ നിയന്ത്രണ ചങ്ങലകള്‍ അഴിയുന്നു. ഹരിത പതാക വീശി കോട്ടയം കോവിഡ് മുക്ത ജില്ലയായ കോട്ടയം ജീവിത പാതയിലേക്ക്. കോവിഡ് പോസിറ്റീവ് കേസുകളൊന്നും തന്നെ കോട്ടയത്ത് ഒരാഴ്ചയായി ഇല്ല. ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലുമില്ല. ഇതോടെയാണ് 21 മുതല്‍ ജനജീവിതം ഏറെക്കുറെ സാധാരണ ഗതിയിലാക്കുന്ന ഇളവുകളിലേക്ക് കോട്ടയം നീങ്ങുന്നത്.
 ജില്ലാ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയുടെ ചുമതലയുളള മന്ത്രി പി. തിലോത്തമനാണ് ഇക്കാര്യം അറിയിച്ചത്്. ഇതനുസരിച്ച് ചൊവ്വ മുതല്‍ ഏറെക്കുറെ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. പൊതുഗതാഗത സംവിധാനവും തിരിച്ചുവരും. പക്ഷേ സ്വകാര്യ ബസുകള്‍ ഓടുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. കോവിഡിന്റെ സുരക്ഷ നിയന്ത്രണം അനുസരിച്ച് യാത്രക്കാരെ നിര്‍ത്തികൊണ്ടുപോകാന്‍ കഴിയില്ലാത്തതിനാല്‍ നഷ്ടം വരുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ കെഎസ്ആര്‍ടിസി ജില്ലക്കകത്ത് സര്‍വീസ് നടത്തും. ഇതേക്കുറിച്ച്  തീരുമാനം എടുക്കും. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ എല്ലാ റൂട്ടുകളിലും തുടങ്ങും. എന്നാല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉണ്ടാവില്ല.

രാവിലെ എഴുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുക. തുണിക്കടകള്‍ രാവിലെ 9 മുതല്‍ ആറുവരെ. കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്കു യാത്ര ചെയ്യാം. പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിക്കണം. മെയ് മൂന്നിനു ശേഷം ഇത് അവലോകനം ചെയ്യും. മരണം വിവാഹം പോലുള്ള ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ക്ക് പങ്കെടുക്കാന്‍അനുമതിയുണ്ട്്. എന്നാല്‍ പൊതുപരിപാടികളിലുളള നിരോധനം തുടരും. ആരാധനാലയങ്ങള്‍ തുറക്കില്ല.

 

Latest News