കേരളത്തില്‍ നാലുപേര്‍ക്ക് കൂടി കൊറോണ; കണ്ണൂരില്‍ മൂന്ന് പേര്‍

തിരുവനന്തപുരം-കേരളത്തില്‍ നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് വൈറസ് ബാധിച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേരുടെ വൈറസ് പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. ഇതുവരെ 257 പേര്‍ വൈറസില്‍ നിന്ന് മുക്തരായി. കേരളത്തിലെ വിവിധ ആശുപത്രികളിലായി 140 പേര്‍ ചികിത്സയിലുണ്ട്. 67190 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 104 പേരെ ഇന്ന് കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
 

Latest News