പത്തനംതിട്ട- ജില്ലയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഭാഗികമായി ഇളവ് നല്കാന് തീരുമാനിച്ചതായി മന്ത്രി കെ രാജു. കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കൃഷി,ചെറുകിട വ്യവസായ പ്രവര്‍ത്തനങ്ങള്‍,ഹോട്ടലുകള്‍ എന്നിവ സുരക്ഷാ ക്രമീകരണങ്ങളോടെ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍ത്തിവെച്ചിരുന്ന നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കും.
തൊഴിലുറപ്പ് ജോലികളും വീണ്ടും തുടങ്ങും. അതേസമയം ജില്ലാ അതിര്‍ത്തികള്‍ തുറക്കില്ലെന്നും എന്നാല്‍ ജില്ലയ്ക്ക് അകത്ത് ബസ് സര്‍വീസ് ,സ്വകാര്യ വാഹനങ്ങള്‍,ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് ഉപാധികളോടെ ഓടാമെന്നും മന്ത്രി അറിയിച്ചു. പഞ്ചായത്ത് ഓഫീസുകളും വില്ലേജ് ഓഫീസുകളും പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിലക്ക് നീക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.