കോവിഡ് ബാധിച്ച് സൗദിയില്‍ മൂന്ന് ഇന്ത്യക്കാര്‍ കൂടി മരിച്ചു

റിയാദ്- മൂന്ന് മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.   മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59 ), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്റെ ആലം (41 ), തെലങ്കാന സ്വദേശിയായ അമാനത്തുല്ല ഖാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്.

നേരത്തെ രണ്ട് മലയാളികള്‍  കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഷബ്‌നാസ് മദീനയിലും മലപ്പുറം സ്വദേശിയായ സഫ് വന്‍ റിയാദിലുമാണ് മരിച്ചത്.

 

Latest News