ചെന്നൈ- കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചവരിൽനിന്ന് തമിഴ്നാട് പോലീസ് ഇതുവരെ പിഴയായി ഈടാക്കിയത് ഒരു കോടിയിലധികം രൂപ. ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറക്കിയ വാഹനള്ക്കാണ് ഇത്രയും പിഴ ചുമത്തിയത്. 1.94 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്ത് പോലീസ് പിടിച്ചെടുത്തത്. ഈ വാഹനങ്ങളുടെ ഉടമകളിൽനിന്ന് ആകെ 1.06 കോടി രൂപയാണ് പിഴയായി പോലീസ് ഈടാക്കിയത്.
അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ നിരത്തിലിറക്കാവൂ എന്ന് ലോക്ക് ഡൗണ്‍കാലയളവില്‍ എല്ലാ സംസ്ഥാനങ്ങളിലും നിര്‍ദ്ദേശമുണ്ടായിരുന്നു. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ വണ്ടിയുമായി പിടികൂടുന്നവര്‍ക്ക് പിഴ ചുമത്തുന്നതിന് ഒപ്പം ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ വാഹനം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.