ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14,378 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണ സംഖ്യ 480 ആണ്. 1991 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.
ബിഹാറില്‍ പുതിയ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 85 ആയി. ബിഹാര്‍ശരീഫില്‍ 17 കാരനും ബെഗുസറായിയില്‍ 42 കാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഹിമാചല്‍ പ്രദേശില്‍ മൂന്ന് കോവിഡ് ബാധ കൂടി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗികളുടെ എണ്ണം 39 ആയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.






