ജയറാമിന്റെ ചക്കിയെ കെട്ടാനൊരുക്കമെന്ന് ചങ്ക്

കൊച്ചി-ആദ്യമായി അഭിനയിച്ച പരസ്യത്തിന്റെ പേരില്‍ ട്രോളന്മാര്‍ക്ക് ഇരയായ വ്യക്തിയാണ് മോഡലും ചലച്ചിത്ര തരാം ജയറാമിന്റെ  മകളുമായ മാളവിക. തനിക്കെതിരെ പൊട്ടിപുറപ്പെട്ട  ട്രോളുകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് ട്രോളന്മാരെ ഞെട്ടിച്ചിരിക്കുകയാണ് താരപുത്രി. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ സ്‌റ്റോറിയിലാണ് മാളവിക ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.
വളരെ രസകരമായ രീതിയിലാണ് താന്‍ ട്രോളുകള്‍ ആസ്വദിക്കുന്നതെന്നു ഇതിലൂടെ മാളവിക തെളിയിച്ചിരിക്കുന്നത്. പരസ്യത്തിലെ 'എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക' എന്ന പ്രയോഗമാണ് താരത്തിന് ഇത്രയും അധികം ട്രോളുകള്‍ വാങ്ങികൊടുത്തത്. 
പരസ്യം ഹിറ്റായതോടെ മാളവികയ്ക്ക് വിവാഹം ആലോചിക്കുന്ന രീതിയിലാണ് കൂടുതല്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടത്.  മാളവികയെ വിവാഹം കഴിക്കാനെത്തുന്ന ചങ്കിന്റെ  ട്രോളാണ് താരം പങ്കുവച്ചിരിക്കുന്നത്.  പഴയ ആല്‍ബം മറിച്ചുനോക്കി മകളുടെ വിവാഹം സ്വപ്നം കാണുന്ന അച്ഛനായാണ് ജയറാം പരസ്യത്തില്‍ വേഷമിട്ടത്. ഹല്‍ദി വേഷമണിഞ്ഞ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മാളവിക പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമെത്തിയത്. വിദേശത്ത് നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവിക  ജയറാം അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് ചുവടുവച്ചത്. 
 

Latest News