മകന്‍ കാനഡയില്‍ കുടുങ്ങി; വിജയ്‌യും  കുടുംബവും ആശങ്കയില്‍ 

ചെന്നൈ-കാനഡയില്‍ സിനിമാ സംവിധാനം പഠിക്കാന്‍ പോയ മകന്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് അവിടെ കുടുങ്ങിയതിന്റെ ടെന്‍ഷനിലാണ് ഇളയ ദളപതി വിജയ്. വിജയ്‌യുടെ മകന്‍ ജാസണ്‍ സഞ്ജയ് രണ്ടാഴ്ചയായി ടൊറന്റോയിലെ താമസ സ്ഥലത്താണ്.  വിജയ്‌യും ഭാര്യ സംഗീതയും മകള്‍ ദിവ്യയും ചെന്നൈയിലെ വീട്ടിലാണ്. അച്ഛനും അമ്മയും ജാസണുമായി ദിവസവും ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. കോവിഡ് ബാധിച്ച് കാനഡയില്‍ ഇതിനകം 850ലേറെപ്പേര്‍ മരിക്കുകയും മുപ്പതിനായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.പ്ലസ് ടു കഴിഞ്ഞ ഉടന്‍ ജാസണ്‍ ടൊറന്റോയിലെ യൂണിവേഴ്‌സിറ്റിയില്‍ ചേരുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുകയും ഇതില്‍ അഭിനയിക്കുകയും ചെയ്തു. 2009ല്‍ ഇറങ്ങിയ വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ ജാസണ്‍ അച്ഛനൊപ്പം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


 

Latest News