കോട്ടയം-കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന ഡോ. രാജേന്ദ്രൻ നായരാണ് (76) മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 40 വർഷത്തിലേറെയായി ഒമാനിൽ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന ഡോ. രാജേന്ദ്രൻ നായർ ഒമാൻ സമയം വൈകുന്നേരം 4.50ഓടെയായിരുന്നു മരിച്ചത്. ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന രാജേന്ദ്രൻ നായർ നഗരത്തിൽ ക്ലിനിക് നടത്തിയിരുന്നു. ഭാര്യ : വൽസല നായർ. സംസ്‌കാരം ഒമാനിൽ നടക്കും.