അബുദാബി- യു.എ.ഇയുടെ 24 മണിക്കൂര്‍ അണുവിമുക്ത പരിപാടി നീട്ടി. ഒരാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. വെള്ളിയാഴ്ച ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രൈസിസ് ആന്റ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
രണ്ടാഴ്ചത്തെ തുടര്‍ച്ചയായ അണുവിമുക്ത പരിപാടിക്ക് കാര്യമായ ഗുണഫലമുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് നീട്ടാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും കാര്യമായ വിലക്കും നിയന്ത്രണങ്ങളുമുണ്ടാകും.






