ദുബായ്- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായ മലയാളി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പ്രാക്കുളം മായാവിലാസില്‍ അശോകന് (47) ആണ് മരിച്ചത്. ജബല്‍ അലി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന അശോകന് അള്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തില്‍ നിന്ന് ചാടിയത്. മിനി ബസിനു മുകളിലേക്ക് വീണ ഇദ്ദേഹത്തെ പോലീസ് ആബുലന്‍സില്‍ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു.
കോവിഡ് പരിശോധിക്കാനായി ആശുപത്രിയില്‍ പോയിരുന്നുവെങ്കിലും രോഗം സ്ഥിരീകരിച്ചതായി മെഡിക്കല്‍ രേഖകളിലില്ലെന്ന് ജബല്‍ അലി പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി പറഞ്ഞു.
എന്നാണ് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുകയെന്ന് പലരോടും വിളിച്ചു ചോദിച്ചിരുന്നുവെന്നും മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും പറയുന്നു.






