തിരുവനന്തപുരം- കേരളത്തില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുക. ഏറ്റവും കുറഞ്ഞ തോതില്‍ ജീവനക്കാരെ വിന്യസിപ്പിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും ഇത് ജനങ്ങളുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നും കേരള നൊണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍ അറിയിച്ചു.
ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് വായ്പാ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഒരു പരിധിവരെ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. ഇതേതുടര്‍ന്നാണ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇളവുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇത് പ്രകാരം ഏപ്രില്‍ 20ന് ശേഷം നിരവധി മേഖലകള്‍ക്ക് പ്രവര്‍ത്തനം പുന:രാരംഭിക്കാനാകും.






