കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; രോഗം ഭേദമായത് പത്ത് പേര്‍ക്ക്


തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയ്ക്കാണ് വൈറസ് പരിശോധനാഫലം പോസിറ്റീവായത്. അതേസമയം ഇന്ന് മാത്രം പത്ത് പേര്‍ക്ക് വൈറസ് ഭേദമായിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ആറ് പേര്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടും ആലപ്പുഴ,മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് അസുഖം ഭേദമായത്.നിലവില്‍ സംസ്ഥാനത്ത് 255 പേര്‍ക്ക് വൈറസ് ബാധയില്‍ നിന്ന് മുക്തരാകാന്‍ സാധിച്ചു. 138 പേര്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 78,980 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 84 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Latest News