ജനീവ- കോംവിഡ് 19 രോഗികളില്‍ പരീക്ഷിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് ഫലം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഈ മരുന്ന നല്‍കിയ കോവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റെംഡെസിവിര്‍ മരുന്നു നല്‍കിയ മിക്ക രോഗികളും ഒരാഴ്ചക്കുള്ളില്‍ വീടുകളിലേക്ക് മടങ്ങിയതായി മരുന്ന് പരീക്ഷണത്തെ കുറിച്ചുള്ള വീഡിയോ സന്ദേശം ഉദ്ധിരച്ച് സ്റ്റാറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കടുത്ത ശ്വാസകോശ രോഗവും പനിയുമുള്ള രോഗികള്‍ക്കാണ് മരുന്ന് നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സ കഴിഞ്ഞ് ഇവര്‍ക്ക് ആശുപത്രി വിടാന്‍ സാധിച്ചുവെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് സ്റ്റാറ്റ് ന്യൂസ് വെളിപ്പെടുത്തി. മിക്ക രോഗികളും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടുവെന്നതാണ് ഏറ്റവും നല്ല വാര്‍ത്തയെന്നും രണ്ട് രോഗികള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും മരുന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. കാത്‌ലീന്‍ മുള്ളേന്‍ പറഞ്ഞു. ചിക്കാഗോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധയാണ് ഡോ. കാതലീന്‍.
മരുന്ന് പരീക്ഷണത്തെ കുറിച്ചുള്ള ഒരു വീഡിയോ ചര്‍ച്ചയാണ് പുറത്തുവന്നത്. ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.






