കൊല്ലം- മൂന്നുവയസുകാരിയുടെ ശരീരത്തില്‍ തിളച്ച മീന്‍കറി ഒഴിച്ച സംഭവത്തില്‍ മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റില്‍.
കൊല്ലം കണ്ണനെല്ലുരിലാണ് മൂന്നു വയസുകാരിക്ക് നേരെ ക്രൂരത. മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് തിളച്ച മീന്‍കറി കുഞ്ഞിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. 35 ശതമാനം പൊളളലേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കണ്ണനെല്ലൂര്‍ പോലീസ് കേസെടുത്തു.