ഗൾഫ് ഭക്ഷ്യസുരക്ഷാ ശൃംഖല സ്ഥാപിക്കുന്നു

റിയാദ് - ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ യാഥാർഥ്യമാക്കുന്നതിന് സമഗ്രവും ഏകീകൃതവുമായ ഭക്ഷ്യസുരക്ഷാ ശൃംഖല സ്ഥാപിക്കുന്നതിന് ഗൾഫ് സഹകരണ കൗൺസിൽ തീരുമാനിച്ചു. ഇതേ കുറിച്ച സാങ്കേതിക പഠനങ്ങൾ നടത്തുന്നതിന് ജി.സി.സി ജനറൽ സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് ഭക്ഷ്യസുരക്ഷാ ശൃംഖല സ്ഥാപിക്കണമെന്ന നിർദേശം കുവൈത്താണ് മുന്നോട്ടുവെച്ചത്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിബന്ധങ്ങളേതുമില്ലാതെ ചരക്കുകളുടെ ഒഴുക്ക് ഉറപ്പുവരുത്തുന്നതിന് അംഗ രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാർ പതിവായി ഏകോപന യോഗങ്ങൾ ചേരുമെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം പറഞ്ഞു. 

 

Tags

Latest News