ആവശ്യക്കാര്‍ ചമഞ്ഞെത്തി സൗദി പോലീസ് വ്യാജ പെര്‍മിറ്റ് സംഘത്തെ കുടുക്കി

റിയാദ് - വ്യാജ കര്‍ഫ്യൂ പെര്‍മിറ്റുകള്‍ നിര്‍മിച്ച് വില്‍പന നടത്തിയ നാലംഘ സംഘത്തെ റിയാദില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു പെര്‍മിറ്റിന് 3000 റിയാല്‍ തോതില്‍ നിരക്ക് പറഞ്ഞുറപ്പിച്ച് 31 പെര്‍മിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാണ് സംഘത്തെ അന്വേഷണ സംഘം വലയിലാക്കിയത്. ധാരണ പ്രകാരമുള്ള സ്ഥലത്ത് വ്യാജ പെര്‍മിറ്റുകള്‍ കൈമാറുന്നതിന് എത്തിയ സംഘത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടു സൗദി പൗരന്മാരും രണ്ടു ഈജിപ്തുകാരുമാണ് അറസ്റ്റിലായതെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. കേണല്‍ ശാകിര്‍ അല്‍തുവൈജിരി അറിയിച്ചു.

 

Latest News