Sorry, you need to enable JavaScript to visit this website.

സൗദി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ പ്രതിസന്ധി തീര്‍ന്ന ശേഷം മാത്രം

റിയാദ് - സൗദിയിലേക്ക് മടങ്ങാനാകാതെ വിദേശങ്ങളില്‍ കുടുങ്ങി റീ-എന്‍ട്രി വിസാ കാലാവധി അവസാനിച്ചവരുടെ റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ കൊറോണ പ്രതിസന്ധി അവസാനിച്ച ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ സംവിധാനം പുനരാരംഭിക്കുന്നതിനെ കുറിച്ച് കൊറോണ പ്രതിസന്ധി അവസാനിച്ച ശേഷം അറിയിക്കുമെന്ന് ഇതേ കുറിച്ച വിദേശികളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.
വിദേശങ്ങളില്‍ കുടുങ്ങിയവരുടെ റീ-എന്‍ട്രി വിദേശ മന്ത്രാലയം ഓണ്‍ലൈന്‍ വഴി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തുടങ്ങിയിരുന്നെങ്കിലും വൈകാതെ നിര്‍ത്തിവെക്കുകയായിരുന്നു. കൊറോണ വ്യാപനം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതാണ് റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ സേവനം നിര്‍ത്തിവെക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

ഇന്ത്യക്കു പുറത്തെ ആദ്യ സമ്പൂര്‍ണ മലയാള ദിനപത്രം; മലയാളം ന്യൂസിന്റെ വിജയഗാഥ

 

Latest News