മനോവീര്യം വര്‍ധിപ്പിക്കാന്‍ യു.എ.ഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദേശം

ദുബായ്- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ മനോവീര്യം വര്‍ധിപ്പിക്കുന്നതിനും ക്രിയാത്മക വികാരം നിറയ്ക്കുന്നതിനുമായി യു.എ.ഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദേശം. 'ടുഗെദര്‍ വി ചാന്റ് ഫോര്‍ യുഎഇ' എന്ന പരിപാടിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒമ്പതിന് യുഎഇ ദേശീയഗാനം എല്ലാവരും ബാല്‍ക്കണിയില്‍നിന്ന് ആലപിക്കണമെന്നാണ് നിര്‍ദേശം. യുഎഇയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പകരുന്നതിനായി  ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കണമെന്നും നിര്‍ദേശമുണ്ട്.

 

Latest News