തൊഴിലാളികള്‍ എമിറേറ്റിന് പുറത്തേക്ക് പോകരുതെന്ന് ദുബായ്

ദുബായ്- ദുബായിക്ക് പുറത്തേയ്ക്ക് തൊഴിലാളികള്‍ പോകുന്നത് തടഞ്ഞു കൊണ്ട് നഗരസഭ സര്‍ക്കുലര്‍ പുറത്തിറക്കി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാന്‍ വേണ്ടിയാണ് തീരുമാനം.

രാജ്യ തലസ്ഥാനമായ അബുദാബിയും നേരത്തേ സമാന തീരുമാനം എടുത്തിരുന്നു. എമിറേറ്റിനകത്തുനിന്ന് തൊഴിലാളികള്‍ പുറത്തേക്ക് പോകരുതെന്നും, പുറത്ത് നിന്ന് തൊഴിലാളികള്‍ അബുദാബിയിലേക്ക് വരരുതെന്നും അബുദാബി സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കിയിരുന്നു.

നിര്‍മാണ മേഖലയിലെ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശമാണ് അബുദാബി നല്‍കിയിരിക്കുന്നത്. നിയമലംഘനത്തിന് കമ്പനികള്‍ക്ക് പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തും.

 

Latest News