മുംബൈ- കൊറോണ വൈറസ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. മുംബൈ വര്‍ളി സ്വദേശിയായ ഇരുപത്തൊമ്പതുകാരിയാണ് ബിവൈഎ നായര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആത്മഹത്യ ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് തിങ്കളാഴയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്നലെ വൈകിട്ടോടെ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷം ഇവര്‍ കടുത്ത വിഷാദത്തിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ശുചിമുറിയിലേക്ക് പോയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. ചുരിദാറിന്‍റെ ഷാള്‍ ഉപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ അഗ്രിപാഡ പോലീസ് അപകടമരണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.






