കുവൈത്തില്‍നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

കുവൈത്ത് സിറ്റി- കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കുവൈത്തിലുള്ള വിദേശികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് സര്‍വീസുകള്‍ നടത്തുന്നതിന് വിമാന കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസമാണ് വ്യോമയാന വകുപ്പ് അനുമതി നല്‍കിയത്. ഇതനുസരിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സും ടര്‍ക്കിഷ് എയര്‍വേയ്‌സും  വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

രാജ്യത്ത് കുടുങ്ങി കിടക്കുന്നവര്‍ക്കും മറ്റു അത്യാവശ്യക്കാര്‍ക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് ഇതോടെ അവസരം ഒരുങ്ങുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിവരം. ലുഫ്താന്‍സ എയര്‍, ജസീറ എയര്‍വേയ്‌സ് എന്നിവ ഏപ്രില്‍ 16 മുതല്‍ കുവൈത്തില്‍നിന്ന് പുറത്തേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും.

ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനായും നിരവധി വിമാന കമ്പനികള്‍ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് നിലവില്‍ കുവൈത്തില്‍ യാതൊരു തടസ്സവുമില്ല. എന്നാല്‍, ഇന്ത്യയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഈ സര്‍വീസുകള്‍ സാധ്യമാകൂ.

 

Latest News