റാന്നി സ്വദേശി അച്ചന്‍കുഞ്ഞ് കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മരിച്ചു

പത്തനംതിട്ട-  റാന്നി അത്തിക്കയം മടന്തമണ്‍ സ്വദേശി അച്ചന്‍കുഞ്ഞ്(64) കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മരിച്ചു. അച്ചന്‍കുഞ്ഞിന്റെ ഭാര്യക്കും മക്കള്‍ക്കും നേരത്തെ കോവിഡ് 19 പിടിപെട്ടിരുന്നു. ഇവരെ ശുശ്രൂഷിച്ചത് അച്ചന്‍കുഞ്ഞായിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിനും രോഗം പിടിപെട്ടത്.

വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. യോങ്കേഴ്‌സിലെ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ചര്‍ച്ച് അംഗമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് സെക്രട്ടറിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

Latest News