വളര്‍ത്തുമൃഗങ്ങള്‍ക്ക് ചികിത്സ വീഡിയോ കോള്‍ വഴി

ചെന്നൈ-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി വളര്‍ത്തു മൃഗങ്ങള്‍ക്കും ചികിത്സ വീഡിയോ കോളുകള്‍ വഴി. ആദ്യം രോഗവിവരങ്ങള്‍ ഫോണിലൂടെ കേട്ടാണ് മരുന്ന് നിര്‍ദേശിച്ചിരുന്നതെങ്കിലും ആളുകള്‍ മൃഗങ്ങളുമായി ക്ലിനിക്കിലെത്താന്‍ നിര്‍ബന്ധം പിടിക്കുകയാണെന്ന് മോഗപ്പെയറിലെ വെറ്ററിനറി ഡോക്ടര്‍ എസ്. ശങ്കര്‍ പറഞ്ഞു.

മെട്രോ നഗരത്തില്‍ നാമമാത്ര ജീവനക്കാരുമായാണ് ഏതാനും വെറ്ററിനറി ഡോക്ടര്‍മാര്‍ ക്ലിനിക്കുകള്‍ നടത്തുന്നത്. കുറഞ്ഞ സമയത്തേക്ക് മാത്രമാണ് ക്ലിനിക്കുകള്‍ തുറക്കുന്നത്.

സാമൂഹിക അകലം നിര്‍ബന്ധമായതിനാല്‍ ആദ്യം വീഡിയോ കോണ്‍ഫറന്‍സ് വഴി വിവരങ്ങള്‍ അന്വേഷിച്ച ശേഷം അടിയന്തര കേസുകളില്‍ മാത്രമേ ക്ലിനിക്കുകളില്‍ കൊണ്ടുവരാന്‍ അനുവദിക്കുന്നുള്ളൂ.

 

Latest News