മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി

റിയാദ് - മലപ്പുറം സ്വദേശി അല്‍ഹസയില്‍ നിര്യാതനായി. മലപ്പുറം കടമ്പോട് സ്വദേശി നമ്പന്‍കുന്നു ഷൗക്കത്ത് (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
നമ്പന്‍കുന്നു അബ്ദുറഹിമാന്റെയും കദീജയുടെയും മകനാണ്.  ഭാര്യ: സൈഫുന്നിസ. മക്കള്‍ : ശിഹാബുദ്ദീന്‍, മുഹമ്മദ് ഹിഷാം, ആദില്‍. മൃതദേഹം അല്‍ ഹസയില്‍ മറവ് ചെയ്യുന്നതിനായി അല്‍ഹസ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരെ  സഹായിക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ്  രംഗത്തുണ്ട് .

 

Latest News