കണ്ണൂരിൽ നാല് പേർക്കു കൂടി കോവിഡ്; മൂന്ന് പേർ ദുബായിൽനിന്ന് വന്നവർ 

കണ്ണൂർ - കണ്ണൂർ ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. കൊറോണ സംശയിച്ച് 7758 പേരാണ് ജില്ലയിൽ നിരീക്ഷണത്തി
ൽ കഴിയുന്നത്. 58 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 14 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും എട്ടു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 34 പേർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തിലും 7644 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 
ജില്ലയിൽനിന്ന് 1443 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 1148  എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 295 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 75 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ ഇതിനകം റിപ്പോർട്ട്  ചെയ്യപ്പെട്ടത്. ഇതിൽ 38 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ജില്ലാ ആശുപത്രി- 8, തലശ്ശേരി ജനറൽ ആശുപത്രി - 11, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം - 14, കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് - 3, ഗവ: മെഡിക്കൽ കോളേജ് എറണാകുളം, കളമശ്ശേരി - 2 എന്നിങ്ങനെയാണ് ആശുപത്രി വിട്ട രോഗികൾ. ബാക്കി 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. തലശ്ശേരി ജനറൽ ആശുപത്രി - 6, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം -20, കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് - 9, കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്  -1, കോഴിക്കോട് ആസ്റ്റർ മിംസ് -1 എന്നിങ്ങനെയാണ് ആശുപത്രിയിലുള്ളവർ.
 

Latest News