കുവൈത്തില്‍ മരണം മൂന്നായി, രോഗബാധിതരില്‍ കൂടുതലും ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ്19 ബാധിച്ചു മരിച്ചവര്‍ മൂന്നായി. 79 വയസ്സുള്ള കുവൈത്ത് വനിതയാണ് ഇന്നു മരിച്ചത്. തിങ്കളാഴ്ച 50 വയസ്സുള്ള മറ്റൊരു സ്വദേശിയും കഴിഞ്ഞ ആഴ്ച ഗുജറാത്ത് സ്വദേശി വിനയകുമാറും (46) കോവിഡ്19 ബാധിച്ച് മരിച്ചിരുന്നു.
കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണവും കുതിച്ചുയരുകയാണ്. 29 ഇന്ത്യക്കാരടക്കം 55 പേര്‍ക്കു കൂടി തിങ്കളാഴ്ച രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 753 ആയി.

176 പേര്‍ രോഗ വിമുക്തരായി. 176 പേര്‍ ചികിത്സയിലും 26 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുകയാണ്. കൊറോണ വൈറസ് ബാധിക്കുന്നവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വരും ദിവസങ്ങളിലും രോഗബാധിതര്‍ വര്‍ധിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ഫര്‍വാനിയയില്‍ കൊറോണ രോഗ ബാധ കണ്ടെത്തിയ കെട്ടിടം പൂര്‍ണ്ണമായും നിരീക്ഷണത്തിലാക്കി.

 

Latest News