മുംബൈ- കൊറോണ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ബാന്ദ്ര തെരുവില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. ആയിരക്കണക്കിന് തൊഴിലാളികളാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍ നിന്ന് ഇറക്കിവിടുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പോലിസ് ലാത്തിവീശി.രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ ചില മേഖലകളില്‍ ഇളവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതൊന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായില്ല. പാവപ്പെട്ടവരുടെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും പലരും മുഴുപട്ടിണിയിലാണെന്നും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
#CoronavirusInIndia : Huge Migrant Gathering At #Mumbai's Bandra Station Demanding Way Back Home
— ABP News (@ABPNews) April 14, 2020
LIVE UPDATES: https://t.co/zfajdeibLl pic.twitter.com/Vtw6mqR2Pi