കേരളത്തില്‍ എട്ട് പേര്‍ക്ക് കൂടി കൊറോണ; 13 പേര്‍ക്ക് രോഗം മാറി

തിരുവനന്തപുരം- കേരളത്തില്‍ എട്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്ന്  മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്ബാക്കിയുള്ളവര്‍ ദുബായില്‍ നിന്ന് എത്തിയവരാണ്.അതേസമയം പതിമൂന്ന് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. കാസര്‍ഗോഡ് ജില്ലയില്‍ ആറ് പേര്‍ക്കും എറണാകുളം ,പാലക്കാട് ജില്ലകളില്‍ രണ്ട് പേര്‍ വീതവും കൊല്ലം ,തൃശൂര്‍ ,മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് വൈറസ് പരിശോധനാഫലം നെഗറ്റീവായത്. 
നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ആകെ 211 പേര്‍ക്ക് രോഗം ഭേദഗമായിട്ടുണ്ട്.കേരളത്തില്‍ വിവിധ ജില്ലകളിലായി 1,07,075 ആളുകളാണ് നിരീക്ഷണത്തിലുള്ളത്.

Latest News