ദുബായ്- കോവിഡ് രോഗബാധയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ യു.എ.ഇയിൽ കുടുങ്ങിയ പൗരൻമാരെ തിരികെ കൊണ്ടുപോകാൻ പാക്കിസ്ഥാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് രണ്ടു ഫ്‌ളൈ ദുബായ് വിമാനങ്ങൾ പാക്കിസ്ഥാനിലേക്ക് പറക്കും. ഫൈസലാബാദ്, പെഷവാർ എന്നീ വിമാനതാവളങ്ങളിലേക്കുള്ള വിമാനങ്ങളിൽ യു.എ.ഇ ജയിലിലുകളിൽനിന്ന് വിട്ടയക്കപ്പെട്ട തടവുകാരെയാണ് കൊണ്ടുപോകുക. യു.എ.ഇയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങൾ അടുത്തയാഴ്ച മുതൽ പറന്നുതുടങ്ങുംമെന്ന് ദുബായിലെ പാക്കിസ്ഥാൻ കോൺസുൽ ജനറൽ വ്യക്തമാക്കി. അതേസമയം, ഫൈസലാബാദിൽനിന്നുളള പാക്കിസ്ഥാനിലേക്ക് തിരിച്ചുള്ള ഫ്‌ളൈ ദുബായ് വിമാനത്തിൽ പാക്കിസ്ഥാനിലെ യു.എ.ഇ എംബസിയിലെ പതിനൊന്ന് ജീവനക്കാർ മടങ്ങിയെത്തും.