Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ രാത്രി എട്ടുമുതല്‍ തെരുവു വിളക്കുകള്‍ കണ്ണടക്കും

ഷാര്‍ജ- ദേശീയ അണുവിമുക്ത പദ്ധതി നടപ്പാക്കുന്ന സമയത്ത് ഷാര്‍ജയിലുടനീളം തെരുവു വിളക്കുകള്‍ അണച്ചു. ജനങ്ങള്‍ വീട്ടിലിരിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
രാത്രി എട്ടു മുതല്‍ രാവിലെ ആറുവരെയാണ് എമിറേറ്റിലെ മൂവായിരത്തോളം തെരുവു വിളക്കുകള്‍ അണക്കുന്നതെന്ന് വൈദ്യുതി-ജല അതോറിറ്റി അറിയിച്ചു. ഈ സമയത്താണ് അണുവിമുക്ത പദ്ധതി നടപ്പാക്കുക.
അണുവിമുക്ത പദ്ധതി നടപ്പാക്കുമ്പോള്‍ തെരുവില്‍ ജനങ്ങളും വാഹനങ്ങളും ഉണ്ടാകില്ലെന്നും അതിനാല്‍ ഈ നടപടിയിലൂടെ വൈദ്യുതി ലാഭിക്കാനാകുമെന്നും സേവ ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു.

 

Latest News