യു.എ.ഇയില്‍ മൂന്നു മരണം കൂടി, വികലാംഗര്‍ക്കായി വീടുകളില്‍ചെന്ന് പരിശോധന

അബുദാബി- കൊറോണ ബാധിച്ച് യു.എ.ഇയില്‍ മൂന്നു പേര്‍ കൂടി മരിച്ചു. പുതുതായി 398 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 172 പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്ത് ഇതുവരെ 4521 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം 852 പേര്‍ രോഗമുക്തരായി. ആരോഗ്യമന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനിയാണ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച രാജ്യത്തുടനീളമായി 23,380 പരിശോധനകള്‍ നടത്തിയെന്നു അവര്‍ പറഞ്ഞു. പുറത്തുപോയി പരിശോധനകള്‍ നടത്താന്‍ പ്രയാസം നേരിടുന്ന വികലാംഗര്‍ അടക്കമുള്ളവര്‍ക്കായി വീടുകളില്‍ ചെന്ന് പരിശോധന നടത്താനുള്ള പദ്ധതി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉദ്ഘാടനം ചെയ്തതായും അവര്‍ അറിയിച്ചു.

 

Latest News