ദുബായ്- യു.എ.ഇയില്‍ മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസകളുടെയെല്ലാം കാലാവധി നീട്ടി. സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബര്‍ വരെയാണ് നീട്ടിയിരിക്കുന്നത്.
രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സ് വിസക്കാരുടെ കാലാവധിയും മാര്‍ച്ച് ഒന്നിന് ശേഷമാണ് അവസാനിക്കുന്നതെങ്കില്‍ ഡിസംബര്‍ വരെ നീട്ടിനല്‍കുമെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഫെഡറല്‍ അതോറ്റി വക്താവ് കേണല്‍ ഖമീസ് ആല്‍ കഅബി പറഞ്ഞു. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ കാലാവധിയും ഡിസംബര്‍ വരെ നീട്ടി.
Brigadier General Al Kaabi: UAE visitors who have remained in the country and their visas expired in early March 2020, will also have their visit visas extended till end of December 2020. #UAEGov
— UAEGov (@uaegov) April 13, 2020






