മനാമ-ബഹ്‌റൈനില്‍ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ച 49 കോവിഡ് ബാധയും വിദേശ തൊഴിലാളികളില്‍. രാജ്യത്ത് ഞായറാഴ്ച വരെ 572 കേസുകളാണ് സ്ഥിരീകരിച്ചത്.
പുതിയ 49 കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്തി കരുതല്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈനിലെ വിവിധ മേഖലകളിലെ താമസകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് കണ്ടെത്തിയത്. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിച്ച് ഇവര്‍ താമസകേന്ദ്രങ്ങളില്‍ തന്നെ കഴിയുകയായിരുന്നുവെന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
മൊത്തം 572 കേസുകളില്‍ നാല് പേര്‍ ഗുരുതരനിലയിലാണ്. 568 പേരുടെ ആരോഗ്യനില ഭദ്രമാണ്. നാല് പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
.