സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ- സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. അമ്പലവയലിലെ കോളനിയില്‍ താമസക്കാരനായ മുനീര്‍ എന്നയാളെയാണ് പോലിസ് പിടികൂടിയത്. പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയ സമയം നോക്കി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇയാള്‍ പീഡിപ്പിച്ചത്.

വീട്ടില്‍ നിന്ന് ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു പെണ്‍കുട്ടി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. പ്രതിക്ക് എതിരെ പോക്‌സോ നിയമപ്രകാരവും ആദിവാസികള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പും അടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി  പോലിസ് അറിയിച്ചു.
 

Latest News