മുംബൈ- മുംബൈയിലെ താജ് ഹോട്ടലിലെ 6 ജീവനക്കാരില്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഏപ്രില്‍ എട്ടിന് നാലുപേര്‍ക്കും ഏപ്രില്‍ 11 ന് രണ്ടുപേര്‍ക്കുമാണ് കോറോണ രാഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക്ഡൗണ്‍ സമയത്തും താജ് ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസിക്കാനായി ഇടയ്ക്ക് തുറന്നുകൊടുത്തിരുന്നു. ഇവരില്‍ നിന്നാകാം ഹോട്ടല്‍ ജീവനക്കാര്‍ക്ക് രോഗബാധ ഏറ്റതെന്നാണ് സൂചന. എല്ലാവരെയും മുംബൈ മറൈന്‍ ലൈനിലെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോറോണ ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലെ മുംബൈയില്‍ ആണ്. മുംബൈയില്‍ മാത്രം കോറോണ ബാധയുള്ളവര്‍ 1146 ആണ്. ഈ രോഗികളുടെയൊക്കെ ശുശ്രൂഷകള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലാണ് നടക്കുന്നത്.






