മാസ്‌കിനെ പരിഹസിച്ച് ടിക് ടോക്; ഒടുവില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍

ചെന്നൈ മുനിസിപ്പാലിറ്റി മാര്‍ക്കറ്റില്‍നിന്നുള്ള ദൃശ്യം.

സാഗര്‍- കോവിഡ് പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കുന്നതിനെ കളിയാക്കി ടിക് ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം.
ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം ടിക് ടോക് വീഡിയോകള്‍ പോസ്റ്റ് ചെയ്ത ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥരും ആശുപത്രി വൃത്തങ്ങളും പറഞ്ഞു.
യുവാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് സാഗര്‍ ഗവ. ബണ്ടേല്‍ഖണ്ട് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ജി.എസ്. പട്ടേല്‍ പറഞ്ഞു.  മാസ്‌ക് ധരിച്ചുകൊണ്ടും പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുമുള്ള വീഡിയോയാണ് 25 കാരന്‍ ആശുപത്രിയില്‍നിന്ന് പോസ്റ്റ് ചെയ്തത്.

 

Latest News