കല്‍പറ്റ-സംസാരശേഷിയില്ലാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അമ്പലവയല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആദിവാസി കോളനിയിലെ 10 വയസുകാരിയാണ് പീഡനത്തിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. വീടിനു പുറത്തുപോയ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ ബാലികയെ അവശനിലയില്‍ കാണുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പരിശോധനയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്. പോക്‌സോ പ്രകാരം കേസെടുത്താണ് പോലീസ് അന്വേഷണം. പ്രദേശവാസിയായ യുവാവ് നിരീക്ഷണത്തിലാണ്.






