അബുദാബി- കോവിഡ് കാലത്ത് അവിചാരിതമായി താമസിക്കുന്ന നാടിനോട് യാത്രപറഞ്ഞ് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരുന്നവര്‍ക്കായി പ്രത്യേക സ്റ്റിക്കറിലൂടെ ദുബായുടെ യാത്രാമൊഴി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന് അഫയേഴ്സാണ് നൂതനാശയത്തിന് പിന്നില്‍.
ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴി മടങ്ങിയവരുടെ യാത്രാരേഖയിലാണ് ഇത് പതിക്കുന്നത്. സുരക്ഷിത യാത്ര, വൈകാതെ വീണ്ടും കാണാം എന്ന ആശംസയോടെയാണ് സ്റ്റിക്കര്‍.

യു.എ.ഇയില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ പ്രത്യേക വിമാനങ്ങള്‍ പറത്തുന്നുണ്ട്. പല രാജ്യങ്ങളും ഇതിനകം സ്വന്തം പൗരന്മാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോയി.







