ലക്നൗ- കോവിഡ്-19 രോഗികളെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മീററ്റിലെ ജാലി കോതി പ്രദേശത്തുനിന്നുള്ള നാല്പേരെ അറസ്റ്റ് ചെയ്തതായി യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.
"കൊറോണ വൈറസ് ബാധിതരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ട ഉദ്യോഗസ്ഥരും മെഡിക്കല്‍ പ്രൊഫഷണലുകളും അടങ്ങുന്ന സംഘം ജാലി കോതി പ്രദേശത്ത് എത്തിയപ്പോള്‍ ചിലര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശ സുരക്ഷാ നിയമപ്രകാരം ഇവര്ക്കെതിടെ നടപടികളുണ്ടാവും." അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ഇതുവരെ 44 പേര്‍ക്ക് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 433 പേര്‍ക്കാണ് യുപി സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.






